Showing posts with label conjee kanji kerala. Show all posts
Showing posts with label conjee kanji kerala. Show all posts

Tuesday, January 2, 2018

കഞ്ഞി !


കേരളം, ശ്രീ ലങ്ക, തുടങ്ങി സിങ്കപ്പൂർ, മലേഷ്യ, ചൈന എന്നിങ്ങനെ ഒരുപാട് നാടുകളിൽ കഞ്ഞി കിട്ടും. വെറും കഞ്ഞി, തേങ്ങാ ഇട്ട കഞ്ഞി, കോഴിയും പന്നിയും ആടും ഇട്ട കഞ്ഞി, അങ്ങിനെ എത്ര തരം കഞ്ഞികൾ!!!

മിക്ക സ്ഥലത്തും  താമസിക്കുന്ന ഹോട്ടലിലെ റെസ്റ്റാറ്റാന്റിൽ പ്രാതലിനു കഞ്ഞി കിട്ടും.

കേരളത്തിൽ രണ്ടു സ്ഥലത്തേ കഞ്ഞി കാശ് കൊടുത്തു വാങ്ങാൻ കണ്ടിട്ടുള്ളു. ഒന്ന് ശബരിമലക്ക് പോയപ്പോൾ വഴിയരികിൽ ചൂട് കപ്പ കഞ്ഞി എന്ന് ബോർഡ് വെച്ച തട്ട് കടകൾ. രണ്ട് - കൊച്ചിയിലും തിരുവനന്തപുരത്തും ഉള്ള ചില ടോപ്പ് സ്റ്റാർ ഹോട്ടലുകൾ. ഇതിനിടക്ക്‌ ആർക്കും കഞ്ഞി വേണ്ടേ?